കഥാജാലകം

©2016 Kadhajalakam Publishers All Rights Reserved. No part of this website or its contents may be reproduced, copied, modified or adapted, without the prior permission of the respective authors. For publishing related questions, kindly drop a note to kadhajalakam@outlook.com

വീൽ ചെയർ

ഒരു ദിവസത്തിന്‍റെ അന്ത്യം. എത്ര മനോഹരമാണീ കടല്‍ത്തീരം. എല്ലാ ദിവസത്തേയും പോലെ അന്നും അവളെത്തി,നിമിഷ, തലതല്ലിച്ചിരിക്കുന്ന പൊൻതിരകളുടെ പുതുഭംഗികാണാൻ.​​“കപ്പലണ്ടി കപ്പലണ്ടി”. സ്ഥിരം കച്ചവടച്ചെറുക്കന്‍ നിമിഷയുടെ അടുത്തേക്ക്‌ ഓടിയെത്തി.“ചേച്ചി വേഗം മടങ്ങാം, കടലുകേറുന്നുണ്ട് വീലുപുതയും” അവന്‍റെ മുഖത്ത് പരിഭ്രമം. രാമരാജ് എന്നാണ് ചെറുക്കന്റെ പേര്. എല്ലാ ദിവസവും കടല്‍ക്കരയില്‍ കൃത്യമായി എത്താറുള്ളത്ക്കൊണ്…

നഷ്ടങ്ങൾ ബാക്കിവയ്ക്കുന്നത്

കുറേ ദിവസങ്ങൾക്ക് മുന്നേയാണ്. കയനിയിലെ വല്ല്യച്ഛൻ (അമ്മയുടെ അച്ഛൻ ) മരിച്ചിരിക്കുന്നു . വേദനയോടെ ആണ് ആ വാർത്ത കേട്ടത് . എന്തോ, ഞെട്ടൽ തോന്നിയില്ല . മനസിന്റെ ഉള്ളിലെവിടെയോ അങ്ങനെ ഒരു വാർത്ത ഉടൻ കേൾക്കാൻ ഇടയാകുമെന്നൊരുഒരു തോന്നൽ ഉണ്ടായിരുന്നതുകൊണ്ടായിരിക്കാം. എന്നാൽ,സാധാരണ മറ്റുള്ളവരുടെ വേർപാടിൽ ഉണ്ടാകുന്നത് പോലെ തന്നെ വല്യച്ഛനുമായി ബന്ധപ്പെട്ട ഓർമകളിലേക്ക് ഈവിയോഗ വാർത്തമനസിനെ എടുത്തുകൊണ്ടു പോയി.കയന…

മേഘങ്ങളിലെ എന്റെ കിനാപ്പക്ഷി

ഓഫീസിൽനിന്ന് വൈകിയാണ് അന്ന് വീട്ടിലെത്തിയത്. വർഷാവസാനമായതു കൊണ്ട്പിടിപ്പതു ജോലിയുണ്ടായിരുന്നു. എത്ര കിണഞ്ഞു പരിശ്രമിചിട്ടും നോക്കിത്തീർക്കാനുള്ള ഫയലുകൾ പിന്നെയും ബാക്കി.അസറ് നിസ്കാരം കഴിഞ്ഞ് ആ പായയിൽത്തന്നെ കണ്ണടച്ചു കുറേനേരം വെറുതെ കിടന്നു. നല്ല ക്ഷീണമുണ്ട്. അറിയാതെ ഒന്ന് മയങ്ങിപ്പോയോ. ഒരു കിളിയുടെ ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്. ചില്ല് വാതിലിനപ്പുറം ബാൽക്കണിയിൽ എന്റെ പുതിയ കൂട്ടുകാരിയിരിക്കുന്നു.…

സ്വർഗ്ഗം താണ്ടി വന്നവൻ

നോക്കത്താ ദൂരത്ത്‌ വലിയ വയലുകള്‍ക്കിപ്പുറത്ത് ഒരു കുന്നില്‍ ചെരുവിലായിരുന്നു ഞാനും എന്‍റെ അളിയനും. എന്തിന് ഇവിടേക്ക് വന്നു എന്ന്‍ ഓർത്തെടുക്കാൻ​ കഴിയുന്നില്ല. ചരല്‍മണ്ണ് നിറഞ്ഞ ഒരു നടപ്പാതക്ക് മുന്നിലായിരുന്നു ഞങ്ങള്‍. നടപ്പാതക്ക് വലതവശത്തായി കമ്മ്യൂണിസ്റ്റ് പച്ചയും തൊട്ടാവാടിയുമെല്ലാം നിറഞ്ഞ ഒരു ചെറിയ കുറ്റിക്കാട്, അതിനു മറുവശത്തായി ചുറ്റിലും മതിലു കെട്ടിയ ഭംഗിയുള്ള ഒരു ഇരുനില വീട്. വീടിന്‍റെ മുറ…

അരോഹ

​​വർത്തമാനംചൂട് കുറഞ്ഞു തുടങ്ങിയ അരോഹയുടെ ശരീരത്തിനടു​ത്ത് ഡാൻ മുട്ടുകുത്തിയിരുന്നു. അവളുടെ കണ്ണുകൾ പകുതി തുറന്നിരുന്നു. അവളുടെ ശോഷിച്ച കാലുകളിലൂടെ കുഞ്ഞുറുമ്പുകൾ വരിവരിയായി മുകളിലേയ്ക് കയറിത്തുടങ്ങിയിരിക്കുന്നു. താൻ സമ്മാനിച്ച കളർബോക്സിലെ ​നിറങ്ങൾ അപ്പോഴും അവളുടെ ​കറുത്ത് മരവിച്ച കൈകളിൽപ്പറ്റിച്ചേർന്നിരിക്കുന്നതും നോക്കി ഒരു നിമിഷമവൻ നിന്നു. ഒറ്റമുണ്ട്മാത്രമുടുത്ത അവളുടെ അപ്പൻ​എല്ലാം കണ്ട് തേങ്ങല…

വെറും പാവം, ഈ ​നന്മനിറഞ്ഞവൻ

ഇന്നലെ ഞാനൊരാളെ കണ്ടു. ആഴങ്ങളിൽ ആത്മാവ് വേർപെട്ടവരുടെ, മീനുകൾതിന്നു ബാക്കിവച്ചുപോയ ശരീരങ്ങൾ മുങ്ങിയെടുക്കൊന്നൊരാളെ. പാതാളത്താഴ്ച്ചകളിൽ, കിടങ്ങുകളിൽ, കയങ്ങളിൽ, ചെളികെട്ടിയ താമരക്കുളങ്ങളിൽ...ചതുപ്പിന്റെ കറുത്തുതണുത്ത ചതിയിടങ്ങളിൽ പതുങ്ങിയുലയുന്ന പാവം ശരീരങ്ങളെ ശ്വാസം നെഞ്ചിൽക്കുടുക്കിയിട്ട്, മുങ്ങാംകുഴിയിട്ടു തേടുന്നൊരാളെ.'ദൈവനിശ്ചയമാടാ' 'പേടി?', 'പേടിയൊന്നുമില്ലടാ, പമ്മി പുറകീന…

കർണ്ണ ധര്‍മം

നാളെ മഹാഭാരതയുദ്ധത്തിന്റെ പതിനൊന്നാം ദിവസം ആണ്. കൌരവ പക്ഷത്തിലെ മഹാരഥന്‍ ഭീഷ്മര്‍ യുദ്ധകളത്തില്‍ വീണു ശരശയ്യയില്‍ കിടക്കുകയാണ്. നാളെത്തെ യുദ്ധം നയിക്കാന്‍ ആര്‍ എന്ന ചോദ്യത്തിനു ദുര്യോദനന്‍ ഒന്നും ആലോചിക്കേണ്ടി വന്നില്ല. തന്‍റെ ജീവനേക്കാള്‍ താന്‍ സ്നേഹിക്കുന്ന കര്‍ണന്‍, അവനെക്കാള്‍ യോഗ്യന്‍ ആര്‍? കര്‍ണന്‍ ഉള്ളടത്തോളം തനിക്ക് പരാജയം എന്ന വാക്കില്ല എന്ന വിശ്വാസം ദുര്യോദനന് വേണ്ടു വോളം ഉണ്ട്. യുദ്ധ തു…

ഇന്നലെ നീ എന്നെ കണ്ടുവോ?

ഒരിക്കലും വേർപിരിയരുതെന്നോർത്തു കൈകൾ മുറുക്കെക്കോർത്തു നാം നടന്നു തീർത്ത ദൂരങ്ങളിൽ ഇന്നലെ ചെറിയൊരു പ്രതീക്ഷയുടെ വിളക്കും പേറി ഞാൻ ഒറ്റയ്ക്ക് നടന്നു പോയ്.മഴ ചാറുന്നുണ്ടായിരുന്നു ഇലകളും ചുവന്ന പൂക്കളും പെയ്തുകൊണ്ടേയിരുന്ന മരത്തിൻ ചുവട്ടിൽ ഇടയ്ക്കിടെ കൈകൾനീട്ടി മഴത്തുള്ളികൾ തെറിപ്പിച്ചു മറ്റൊരു യൌവ്വനം. പ്രണയം പൂത്തുലഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. എന്തിനെന്നറിയാതെ കോളെറക്കാലത്തെ പ്രണയം എന്ന് ഞാൻ വെറു…

കാശി

യാത്രയ്ക്കിടയിൽ പരിചയപ്പെട്ട നാട്ടുകാരൻ പയ്യൻ തിരികെ പട്ടാമ്പിയിൽ വരുമ്പോൾ കാണാം എന്നുംപറഞ്ഞ് പ്ലാറ്റ് ഫോമിലേയ്ക്ക് ഓടിയിറങ്ങി. ട്രെയിൻ പൂർണമായും നിർത്തിയതോടെ അമ്മയും ഭാര്യയുമായി ഞാനും പുറത്തിറങ്ങി. സ്റേഷനും പരിസരവും കാവി പുതച്ചു കിടക്കുന്നു. ​നടക്കാനുള്ള ബുദ്ധിമുട്ട് കാരണം അമ്മയോടും ഭാര്യയോടും ഭക്ഷണം കഴിചിടത്തുതന്നെ ഇരുത്തി താമസിക്കാനുള്ള മുറിയും തേടി ഇറങ്ങി. ​ ഹനുമാൻ ഘട്ട്, വടക്കേ ഇന്ത്യക്കാർ കൂ…

ഒരു ചെറു തൂവൽസ്പർശം​

അവിടെ, ദൂരേ കാണുന്ന, കാറ്റിനെപ്പോലും തടുക്കും എന്നപോൽ നിൽക്കുന്ന മലകൾക്കപ്പുറമുള്ള, വേനലിൽ വിണ്ടുണങ്ങിയ പാടത്തിനോരത്തു കാണുന്ന, കച്ചിയാൽ മേയപ്പെട്ട കുടിലിൽ മറ്റുള്ളവരാൽ ഒറ്റപ്പെട്ട്,  ഒരു സ്ത്രീ പാർത്തിരുന്നു.അവളും ഒരിക്കൽ യൗവ്വനയുക്തയായിരുന്നു, പൂക്കളേയും പൂമ്പാറ്റകളെയും സ്നേഹിച്ചും, കിളികളെക്കുറിച്ചുള്ള നിറമുള്ള പാട്ടുകൾ കുരുന്നുകൾക്കായി പാടിയും വേലകഴിഞ്ഞെത്തുന്ന പ്രിയനൊരാൾക്കായി കാത്തും, സന്തോഷ…

ത്രിശങ്കുവിൽ നിന്നൊരു തുറന്ന കത്ത്...

ഉണ്ണി, പ്രിയ സ്നേഹിതാ,കഴിഞ്ഞ ദിവസം ത്രിശങ്കു സ്ക്രീനിൽ അടുത്ത ദിവസങ്ങളിൽ ഇങ്ങോട്ടേക്കു വരുവാൻ സാധ്യതയുള്ളവരുടെ കൂടെ നിന്റെ പേരും കണ്ടു.. എന്റെ പൊന്നുമാഷേ ഇതൊന്നു വായിക്കണേ. നിനക്കറിയാമോ ഈ കത്ത് നിന്റെ അടുത്തെത്തിക്കാൻ ഞാൻ പെട്ട പാട്?.. എടാ ഇതു ഞാനാ നിന്റെ വടക്കേ വീട്ടിലെ തോമാച്ചാൻ.നിനക്കറിയാവുന്നപോലെ വീട്ടിലെ ചില ചില്ലറ പ്രശ്നങ്ങളും സാമ്പത്തികബാധ്യതയും ഒക്കെ ആയപ്പോൾ ഞാനൊരു തീരുമാനമെടുത്തു. എനിക്ക്…

ഒരു സത്യാന്വേഷണം

പളളിയും, പരിസരവും പെരുന്നാള്‍ ലഹരിയിലായിരുന്നു. പാരിഷ്ഹാളില്‍ നിന്നും സ്നേഹവിരുന്നിന്‍റെ മണം ഒഴുകിയെത്തി. പള്ളിയകം ശൂന്യമായിരുന്നു. മെല്ലെ താഴെ ഇറങ്ങി കപ്യാരുടെമുറിയില്‍ നിന്നുംകിട്ടിയ മുണ്ട് വാരിചുറ്റി പുറത്തിറങ്ങി. കപ്യാര്‍, കൈക്കാരന്‍, കന്യസ്ത്രികള്‍ എന്നിവര്‍ വാതിക്കല്‍ തന്നെ സ്വീകരിക്കാനായി കാത്തുനില്‍പ്പുണ്ട്. "ഏയ് ഇപ്പ പറ്റില്ലാട്ടൊ"...അങ്ങട്മാറ്യെ.. ..ഊം....ഊം...മാറ്, മാറ്. കുറച്…

രാത്രി രണ്ടുമണിക്കു തോന്നിയ മനക്കഥ

ഒന്നാം ഭാഗംരാത്രി കിടക്കുമ്പോൾ ഭാര്യ നിത്യവും ജനവാതിലുകൾ അടച്ചിടും. പങ്ക ഒന്നിൽ തിരിയുകയും ചെയ്യും. 41 ഡിഗ്രി വരെ പത്രക്കാർ അളന്ന ചൂട്‌. പാരമ്യം ഇനിയുമായില്ലത്രെ. രാത്രി രണ്ടുമണി. ഞാൻ എഴുന്നേറ്റ്‌ ഭാര്യ അറിയാതെ ജനവാതിലുകൾ തുറന്നു. വളരെ ശ്രദ്ധിച്ചാണ്‌ തുറന്നത്‌. ശബ്ദം കേട്ട്‌ ഭാര്യ ഉണർന്നാൽ രണ്ടുണ്ട്‌ കാര്യം. കള്ളനല്ലെങ്കിലും കള്ളനെന്നവൾ സംശയിക്കും. തുറന്ന വാതിലുകൾ അടക്കേണ്ടിവരും. ഭൂമിയുടെ അവകാശികള…

നാട്ടുവഴി

വീടിനു പുറകില്ലുള്ള കുന്നിന്മുകളിലേക്കു നീണ്ടു പോകുന്ന ആ പഴയ നാട്ടുവഴി സ്വപ്നം കണ്ടാണ്‌ രാവിലെ ഉറക്കമുണര്‍ന്നത്‌. കഴിഞ്ഞ കുറേദിവസങ്ങളായി ജോലിസംബന്ധമായ തിരക്കുകള്‍ വളരെ കൂടുതലായിരുന്നു.ഓഫീസിലേക്ക് ഡ്രൈവ് ചെയ്തുപോകുമ്പോള്‍ അമ്മയുടെ ഫോണ്‍ വന്നു. “എത്ര ദിവസമായി നീ ഒന്ന് വിളിച്ചിട്ട്... സുമിത്ര പറഞ്ഞു നീ എപ്പഴും യാത്രയിലാണെന്ന്‍.......”ക്യാബിനില്‍ കയറുമ്പോള്‍ എന്തോ ഒരു സുഖമില്ലായ്മ. നാട്ടിലേക്ക് പോയാലോ…

മുഖമില്ലാത്തവർ

ഒരു നാൾ, ഒരു രാത്രി, എന്റെ കട്ടി­ലിന്റെ ചുറ്റുനിന്നും നാലുപേർ എന്റെ അടുത്തുവന്നു. അരണ്ട വെളി­ച്ച­ത്തിലും അവ­രുടെ കയ്യി­ലു­ണ്ടാ­യി­രുന്ന   യന്ത്ര­ഭാ­ഗ­ങ്ങൾ അഴി­ച്ചെ­ടു­ക്കാ­നുള്ള ഉപ­ക­രണങ്ങൾ ഞാൻ കണ്ടു.അവർ എന്റെ അടു­ത്തേക്ക്‌ വന്നു. രണ്ടുപേർ എന്റെ രണ്ടു ചെവികൾക്കും താഴെ ഉപ­ക­രണങ്ങൾകൊണ്ട്‌ അഴി­ക്കാൻ തുട­ങ്ങി. ഒരാൾ നെറ്റിക്കുമേലെയും മറ്റൊ­രാൾ താടിക്കുതാഴെ­യും. കൺതു­റ­ന്നി­ല്ലെ­ങ്കിലും എല്ലാംഞാൻ കാണു­ന…

അറബിപ്പൊന്ന്

ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു സീക്രെട്ട് എജെന്റിനെ കാണുന്നത്, സംസാരിക്കുന്നത്, ഒന്ന് തൊടുന്നത്. അതും സൗദി അറേബ്യയില്‍ വച്ച്. പാലസിലെ ഒരു ടെലിഫോണ്‍ ലൈന്‍ ക്ലിയര്‍ ചെയ്യുമ്പോള്‍ ആണ് ഓഫീസില്‍ നിന്നും വിളി."താല്‍ മഖതബ് സുറ സുറ".ഓഫീസിലേക്ക് ചെല്ലാന്‍ , അതും പെട്ടെന്ന്. ഓഫീസില്‍ ചെന്നപ്പോള്‍ പ്രൊജക്റ്റ്‌ മാനേജറിനെ കാണാന്‍ പറഞ്ഞു. അവിടെ മാനേജറിന്റെ മുറിയില്‍ മറ്റു രണ്ടു പേര്‍ കൂടിയുണ്ട്."…

ജമന്തിപ്പൂവുകൾ

നാല് എ യുടെ അസംബ്ലി. ആണ്‍കുട്ടികളുടെ നിരയില്‍ പോക്കക്കുറവിന്റെ പരിഗണനയിൽ എന്നും ഞാൻ വരിയിൽ മുന്നിലായിരുന്നു. ഇടതു വശത്ത് പെണ്‍കുട്ടികളുടെ വരിയിലേക്ക് തിരിയാൻ വയ്യ. അവിടെ പഠിപ്പിന്റെയും കൂടി കാര്യത്തിൽ സ്മിജ മുന്നിൽ നില്പുണ്ടാകും. 'കോപിച്ചിട്ടാകുമോ നിക്കുന്നത്?' ഇന്നലെ പണ്ടാരമടങ്ങാന്‍ അവളോട്‌ ഇഷ്ടമാണെന്ന് പറയുകേം ചെയ്തു. 'ഏയ് , എതിർപ്പൊന്നും ഉണ്ടാവാൻ വഴിയില്ല', പ്രാർഥനയുടെ സമയത്ത് ഇ…

ചരമക്കോളം

പുലരുന്നതെയുള്ളൂ! പതിവുപോലെ ഞാൻ പത്ര ഏജന്റിൽ നിന്നും എല്ലാ പത്രങ്ങളുടെയും ചരമക്കോളങ്ങൾ എടുത്തു മാറ്റി വച്ചു. പത്രക്കാരന്റെ വിഹിതം കൊടുത്തു, പാടത്തെ രണ്ടായി തിരിച്ച നെടുങ്ങനെയുള്ള റോഡിലൂടെ വേഗത്തിൽ നടന്നു. മഞ്ഞു വീണ റോഡും, പാടവും. മിന്നിക്കൊണ്ടിരിക്കുന്ന സ്ട്രീറ്റ് ലൈറ്റിനടിയിലൂടെ ഒരു ബീഡിക്കു തീകൊടുത്തുകൊണ്ട് പഴഞ്ചൻ സൈക്കിളിൽ ഒരാൾ ഇറക്കം ഇറങ്ങിവന്നു. ശരവേഗത്തിൽ അയാൾ എന്നെ കടന്നു പോയി.  'കറവക്ക…

ഉപ്പിന്റെ മണം

"മാമാ...മാമാ....ണീക്ക്..". ഏതോ ഒരു നനഞ്ഞ സ്വപ്നത്തിന്റെ അവസാനം കാണുന്നതിനിടക്ക് ചെറുക്കൻ അയാളെ തട്ടി വിളിച്ചു."എന്താടാ ?". പാതി മിഴിയാത്ത കണ്ണുകളിൽ കൂടി അയാൾ അവനെ നോക്കി. സ്കൂൾ കഴിഞ്ഞിട്ടുള്ള വരവാണ്. ചേച്ചിയുടെ മകൻ. രണ്ടിൽ എത്തിയിട്ടേ ഉള്ളുവെങ്കിലും ആളൊരു അസുരവിത്താണ്. ഇന്നാള് മടിയിൽ തിരുകിവച്ച ഗോൾഡ് ഫ്ലേക്ക് അവൻ അവന്റെ അമ്മക്ക് കാട്ടി കൊടുത്തു.ഒറ്റുകാരൻ !"മാമാ..മാമാ ഒരു സ…

ഭ്രാന്ത്

എന്നെ മുറിക്കകത്തിട്ട് പൂട്ടി കതകടക്കുമ്പോൾ ചേട്ടന്റെ കണ്ണ് നിറഞ്ഞു. ജനലിന്റെ ഒരു പാളി പുറത്തു നിന്നും വലിച്ചുതുറന്ന്' ഒരു പാത്രം ഉള്ളിൽ വച്ചു.'നീ എന്തൊക്കെയാണ് ഈ കാണിക്കുന്നത് നിനക്കെന്തു പറ്റി'. ജനലിനടുത്തു വന്നു നിന്ന് ഞാൻചേട്ടനോട് ചോദിച്ചു.'നിനക്കൊന്നും അറിയില്ല'പറഞ്ഞു തീരും മുൻപേ അവന്റെ മകൾ വന്നു ചേട്ടനെപിടിച്ചു കൊണ്ട് പോയി, നടക്കുന്നതിനിടയിൽ അവൾ ചോദിക്കുന്നത് കേട്ടു.'…

ഇരതേടുന്നവർ

“ഓട്ടോ പിടിച്ച് പോകാഞ്ഞത് നന്നായെന്ന് ഇപ്പോൾ‌ തോന്നുന്നു , അതു കൊണ്ടല്ലേ ഇത്ര രസം പിടിപ്പിക്കുന്ന കാഴ്ച്ചകൾ കാണാൻ‌ പറ്റുന്നത്”. തളർന്ന കാലുകളെയും അതിലും തളർന്ന മനസിനെയും ആശ്വസിപ്പിക്കാൻ‌ എന്റെ സ്ഥിരം ചിന്തകൾ. തികഞ്ഞ യാന്ത്രികത നിറഞ്ഞ ഈ യാത്ര. പഴകി തേഞ്ഞ വഴികൾ‌ എന്നെ പിടിച്ചുവലിക്കുന്നപോലെ.. ഒരു വാഹനത്തിനുമാത്രം കഷ്ടി പോകാനുള്ള വഴി. ഇരു ഭാഗത്തും നിരനിരയായ് പൊടിപിടിച്ച് ചുകന്ന കടകൾ‌. വെയിലേറ്റ ഉറുമ്…

ഉയിര്‍പ്പിന്റെ നഷ്ടം

കടലുകടന്ന്‍ അയര്‍ലണ്ടില്‍ എത്തിയിട്ടും നാട്ടിലെ ആന്ഗ്ലിക്കന്‍ പള്ളി പാരമ്പര്യം വിടാന്‍ ഞാന്‍ തയാറായില്ല. തേടി കണ്ടു പിടിച്ചു ഒരു ഇഗ്ലിഷ് പള്ളി. വീട്ടീന്നു പോരുമ്പോള്‍ അമ്മ പ്രത്യേകം പറഞ്ഞതാണ് തലമുറയായി പിന്തുടരുന്ന ഈ കുടുംബ പാരമ്പര്യം കാത്തു സൂക്ഷിക്കണമെന്ന്.അയര്‍ലണ്ടിന്റെ വടക്ക് ഭാഗത്തുള്ള ഈ ചെറിയ പട്ടണത്തിലെ കൊച്ചു പള്ളിയില്‍ കൂടുതലും ഐറിഷും ബ്രിട്ടിഷുകാരും . ഞാനും കുടുംബവും ഏക ഇന്ത്യാക്കാര്‍ . …

നഷ്ടമാകുന്ന പോളിസികള്‍

കാക്കിക്കുപ്പായത്തിനു മീതെ വാരിച്ചുറ്റിയ കരിമ്പടത്തിനുപോലും തുളച്ചു കയറുന്ന ശൈത്യത്തെ പ്രതിരോധിക്കാനാവുന്നില്ല. മിലിട്ടറിയിലായിരുന്നപ്പോള്‍ മഞ്ഞുപാളികള്‍ക്കു മീതെ ലാഘവത്തോടെ മണിക്കൂറുകള്‍ നടന്നിട്ടുണ്ട്‌. അത്‌ യുവത്വത്തിന്റെ ചോരത്തിളപ്പിലാണ്‌. ഇപ്പോള്‍ വയസ്സറുപതിയഞ്ചു കഴിഞ്ഞു! കഴുത്തില്‍ച്ചുറ്റിയ മഫ്ളര്‍ ഒന്നുകൂടി മുറുക്കി, പത്മനാഭന്‍ അളകപ്പന്റെ ചായപ്പീടികയിലേയ്ക്ക്‌ വേച്ചി വലിച്ച്‌ നടന്നു. ഒരു കട…

ഹവ്’സ് ‌ ദാറ്റ്…

സ്കൂള്‍ ഓഡിറ്റോറിയത്തിലെ തിരക്കൊഴിഞ്ഞ ഒരു മൂലയില്‍ പീതാംബരന്‍ ഇരിപ്പുറപ്പിച്ചു. അവിടം ആകെക്കൂടിയൊന്നു വീക്ഷിച്ചു. അമ്മമാരാണ്‌ കൂടുതലും. പുരുഷന്‍മാര്‍ നന്നേ കുറവ്‌. തന്നെപ്പോലെ ഷഷ്ടിപൂര്‍ത്തി കഴിഞ്ഞവര്‍ വിരലിലെണ്ണാന്‍ തന്നെ കഷ്ടി. മകനും മരുമകളും മറ്റൊരു പോംവഴിയും ഇല്ലാഞ്ഞാവും തന്നെ ഇങ്ങോട്ടു പറഞ്ഞയച്ചത്‌. ഏതായാലും ഏറെ നാളത്തെ ജയില്‍വാസം കഴിഞ്ഞ്‌ പുറത്തിറങ്ങിയ പ്രതീതി. കാവല്‍നായയുടെ ഡ്യൂട്ടിയില്‍നിന…

പറഞ്ഞു മറന്ന കഥ

സ്നേഹനൊമ്പരങ്ങളുടെ ചില്ലുകൂട്ടില്‍ നിന്നും പുറത്തേയ്ക്കുള്ള വാതായനങ്ങള്‍ പരതുന്നവരുടെ കൂടെക്കഴിയാനായിരുന്നു അയാളെന്നും ആഗ്രഹിച്ചിരുന്നത്. പ്രവാസത്തിന്റെ ചില്ലറ നീറ്റലുകള്‍ക്കുമപ്പുറത്ത് വേര്‍പാടിന്റെ നൊമ്പരങ്ങള്‍ ഉപ്പുതൂണുകളെ ഓര്‍മ്മിപ്പിക്കവണ്ണം ചിന്തകളില്‍ എന്നും കൂട്ടിനുണ്ടായിരുന്നു. സ്വപ്നങ്ങളുടെ കൂടെ ബാല്യത്തിന്റെ പാതയോരം ചേര്‍ന്നുനടക്കുമ്പോള്‍ ആയതിനു കാരണഭൂതനായവനില്‍ സ്വയം അലിഞ്ഞില്ലാതാവുന്ന…

അവാര്‍ഡുകള്‍ക്കിടയില്‍

പിറവി -1989 – മുരിക്കാശ്ശേരി, ഇടുക്കിമോഹനന്‍ ധ്രുതിയില്‍ നടന്നു, കുന്നിന്‍ മുകളിലെ ഇലഞ്ഞിപ്പൂവുകളുടെ വിശ്രമത്തിണ്ണനോക്കി, ‘വാടാ വേഗം’ ഏഴിന്റെ വാര്‍ത്തയ്ക്കിനി നേരമില്ലധികം കാലൊന്നു നീട്ടിച്ചവിട്ടാന്‍,‘നടന്നൊ ‘ ഞാന്‍ നിന്റെ പുറകെയുണ്ടെന്നവന്‍, തല്ലിക്കീറിച്ചെറുതായ തയ്യലഴിഞ്ഞ ഉടുപ്പുപോക്കറ്റിന്‍ ചെറുവിടവിലൂടെ കാണാം പാതിയെരിഞ്ഞ സെന്റ് ജോര്‍ജ്‌ മെഴുതിരിയുടെ തലയറ്റം കാഴ്ചകള്‍ കണ്ടും കേട്ടും, കുഞ്ഞനിയ ന…

ഒരു മൂന്നാര്‍ പ്രണയം

ചിതറിയുണങ്ങിയടര്‍ന്ന വാകയിലകളുടെമീതെ ഒന്നായിക്കിടന്നൊരാ ശിശിര സായാഹ്നത്തിലവള്‍ മന്ത്രിച്ചു,‘ഇവിടെ നമ്മള്‍ തനിച്ചാണോ? ഇരുള്‍വീണ ചക്രവാളത്തിന്റെയീ ആളൊഴിഞ്ഞ നടുമുറ്റത്തെ ഇളം ചുകപ്പ്‌ നമുക്കായി മാത്രം തെളിഞ്ഞതാണൊ?’.പ്രണയവലയുടെ പശയാര്‍ന്ന അദ്രുശ്യനൂലിഴകളാല്‍ തുന്നിച്ചേര്‍ത്ത പക്ഷിയിണകള്‍ ഒരേ ദിശകളിലേയ്ക്കു പറന്നു കൊണ്ടിരിക്കെ, അയാളുടെ തടിച്ച കാതോരങ്ങളിൽ തൊടാതെ ചുംബിച്ചവൾ മൊഴിഞ്ഞു.‘പ്രിയനെ, ഇത്രയും കാലം…

റിഹാക്കുറു

തുടക്കം‘കൊങ്ങെച്ച കുറാനി’ ?‘കമെ നുക്കുറ…’. അലച്ചു ചിതറിയ തിരമാലച്ചുരുളുകളെയും നോക്കി തീരത്തെ പഞ്ചസാരമണലിലുറപ്പിച്ച കയറുതൊട്ടിലില്‍ ചാഞ്ഞു കിടന്ന് പ്രദീപ് അബ്രഹാം മറുപടി പറഞ്ഞു. അന്യമായിരുന്ന ഈ ഭാഷ പ്രദീപിനു പെട്ടന്നു വഴങ്ങിയതുപൊലെ. ആറാം തരത്തിലെ ഇസ്മായില്‍ മറുപടിക്കു നില്‍ക്കാതെ തിരകളിലേക്കു തെന്നിയിറങ്ങി. ഓട്ടത്തില്‍ ഇസ്മയിലിനെ വിട്ടൊഴിഞ്ഞ ഭൂതം പോലെ ‘റിഹാക്കുറു’ വിന്റെ മനം മടുപ്പിക്കുന്ന മണം പ്രദ…

കുവൈറ്റ്‌ പ്രാര്‍ത്ഥന –ഒരു ഓര്‍മ്മ കുറിപ്പ്

പഴയ തടി അലമാര അടുക്കിയപ്പോള്‍ കുറെ പേപ്പറുകള്‍ക്കിടയില്‍ പൊടിപിടിച്ചു കിടന്ന എന്റെ ഒരു ആദ്യ കാല സാഹിത്യ രചന കണ്ടു. ഇരുപതു വര്ഷം മുന്‍പ് കുത്തിക്കുറിച്ചത്…ഞാന്‍ എന്ന യുവ കഥാകാരി എഴുതി…ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറാമാണ്ട്. ഇറാക്കി പ്രസിഡന്ടു സദ്ദാം ‍ ഹുസ്സൈൻ കുവൈറ്റ് പിടിച്ചടക്കിയ സമയം. ജോർജ്ജ് ബുഷിന്റെ അമേരിക്കന്‍ സേന ഇറാക്കിലേക്ക് സ്കഡ് മിസൈലുകളും പേട്രിയോട്ടുകളും വിക്ഷേപിക്കയും ബോംബുകള്‍ വർഷിക്ക…

ഒരു ഡം ബല്ലും ശിവദാസ് മാഷും

ശിവദാസ് മാഷ്‌ എന്റെ പ്രിയപ്പെട്ട കെമിസ്ട്രി അദ്ധ്യാപകനായിരുന്നു. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ഇന്ന് നാസ വരെ എത്തി നില്‍ക്കുന്ന എന്റെ കെമിസ്ട്രി യാത്രയുടെ തുടക്കം ആ ഗുരുവിലൂടെ.ദാരിദ്യത്തില്‍ നിന്നും ഉയര്‍ന്നു വന്ന പ്രതിഭ. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പഠനം. സയന്‍സ് ടാലന്റ്റ്‌ പാരിതോഷികങ്ങളും സ്കോളര്‍ഷിപ്പുകളും,റാങ്കുകളും വാരിക്കൂട്ടിയ വിദ്യാര്‍ഥി. അവസാനം ബനാറസ് ഹിന്ദു സര്‍വകലാശാലയില…

ഒരു മരക്കഥ

ഞാന്‍ ഒരു ഒറ്റത്തടി മരംപൊട്ടി മുളച്ചതല്ല നട്ടു വളര്‍ത്തിയത്‌...ദൈവതുല്യരായ അവരോടു കടപ്പാടും വിധേയത്വവും ആവോളംഅവരുടെ പരിരക്ഷണവും പരിലാളനവും എനിക്ക് ജീവപ്രചോദനമായി.അവരുടെ നനവുള്ള ഓർമ്മകളാണ് എന്നെ പടർന്നു പന്തലിപ്പിച്ചത്.ഇപ്പോഴും എപ്പോഴും അങ്ങനെ ആകട്ടെ.വളര്‍ന്നു വരവേ ഒരു ശാഖകൂടിആയി.മണ്ണിലെ ജൈവാസാന്നിധ്യവും സൂര്യ ഊര്‍ജവും വായുവും വേരുറച്ചു വളരാനുള്ള പ്രചോദനമായി.ഋതുഭേദങ്ങളെ അതിജീവിച്ച് പൂക്കളും ഫലങ്ങളു…

നൈര്‍മല്യ.ജെ@ജിമെയിൽ.കോം

സഹാ (ഇപ്പൊഴെങ്ങനെ അഭിസംബോധന ചെയ്യണം എന്ന് അറിയില്ലാത്തത് കൊണ്ടാണ് സഹാ എന്നു മാത്രമാക്കിയത്. സ്നേഹമുള്ള സഹാ എന്നായിരുന്നു അന്നൊക്കെ ഞാന്‍ കത്തുകളില്‍ വിളിച്ചിരുന്നത്, സഹദേവന് അതായിരുന്നു ഏറെയിഷ്ടം)ഓര്‍മ്മകളില്‍ എത്താറുണ്ടോ പഴയകാലത്തിന്റെ നന്മകളൊക്കെ? പലതിനും സമയം കിട്ടാറില്ല എന്നെനിക്കറിയാം. പിന്നെ പുതിയതിനു വേണ്ടി കഴിഞ്ഞതിനെയൊക്കെ തൂത്തുവെടിപ്പാക്കാന്‍ ഒത്തിരിയൊന്നും മിനക്കെടേണ്ടതുമില്ല. മുറിവുപാട…

ഊന്നു വടി

“ഡിട്രോയിട്ടീന്നു കാര്‍ത്തി ചേച്ചിവിളിച്ചിരുന്നു, ഇങ്ങോട്ട് വരുന്നെന്ന്‍, അടുത്ത മാസം പത്തിന്”. വൈകുന്നേരം സപ്പറിനു ഇരുന്നപ്പോള്‍ എങ്ങോട്ടോ മുഖം തിരിച്ചു കൊണ്ട് അവള്‍ പറഞ്ഞു.കാര്‍ത്തി ചേച്ചിയെക്കുറിച്ചു വളരെ നല്ല ഓര്‍മ്മകളാണ് എനിക്കുള്ളത്. ഞങ്ങളുമായി ഒരു ബന്ധവുമില്ല. എന്നാല്‍ ഒരു വീട് പോലെ കഴിഞ്ഞതാണ്. കോഴിക്കോട്ട് അവരുടെ വാടക വീട്ടില്‍ ഒരു ഭാഗത്ത് ഞങ്ങളും മറ്റേ വശത്തു അവരും പ്രായമായ അമ്മയും. ബോംബയ…

പെൺകരുത്ത്‌

പുലർച്ചെ അഞ്ചു മണിയ്ക്കുതന്നെ സുധർമ ഉണർന്നു. ഭർത്താവിനെയും രണ്ടുമക്കളേയും വിളിച്ചുണർത്തി ബെഡ്കോഫി കൊടുത്തു. അൽപം അവളും കുടിച്ചു. വിറകടുപ്പിലാണ്‌ പതിവായി ചോറ്‌ വയ്ക്കുന്നത്‌. വിറകു കഷണമൊന്നു ചെറുതാക്കാൻ മുറ്റത്തേക്കിറങ്ങിയതാണ്‌. നേരം വെളുത്തുതുടങ്ങി. റോഡിൽ ആരോ മൊബൈലിൽ സംസാരിക്കുന്നു. വസന്തയുടെ ശബ്ദം തന്നെ. വസന്തയും, ഹാജിറയും കൂടി പ്രഭാതസവാരിയ്ക്കിറങ്ങിയതാവും. സുധർമ നല്ലതുപോലെ ഓർക്കുന്നു; വീടിനു വടക…