പിറവി - 1989 – മുരിക്കാശ്ശേരി, ഇടുക്കി


മോഹനന്‍ ധ്രുതിയില്‍ നടന്നു, കുന്നിന്‍ മുകളിലെ ഇലഞ്ഞിപ്പൂവുകളുടെ വിശ്രമത്തിണ്ണനോക്കി

‘വാടാ വേഗം’ ഏഴിന്റെ വാര്‍ത്തയ്ക്കിനി നേരമില്ലധികം കാലൊന്നു നീട്ടിച്ചവിട്ടാന്‍,

‘നടന്നൊ ‘ ഞാന്‍ നിന്റെ പുറകെയുണ്ടെന്നവന്‍, തല്ലിക്കീറിച്ചെറുതായ തയ്യലഴിഞ്ഞ

ഉടുപ്പുപോക്കറ്റിന്‍ ചെറുവിടവിലൂടെ കാണാം പാതിയെരിഞ്ഞ സെന്റ് ജോര്‍ജ്‌

മെഴുതിരിയുടെ തലയറ്റം കാഴ്ചകള്‍ കണ്ടും കേട്ടും, കുഞ്ഞനിയ നോക്കിക്കൊണേ,

മെഴുതിരി വീണുപൊയാല്‍, ഓര്‍മ്മയുണ്ടൊ മിനിയാന്നത്തെ നമ്മുടെ ഓട്ടം?

അവന്‍ തലയാട്ടിത്തിരികെച്ചോദിച്ചു, ‘മറന്നൊ നീയിന്നും തീപ്പെട്ടിയെടുക്കാന്‍’, മോഹനന്‍ മുന്നോട്ടോടി

ഇലഞ്ഞിപ്പൂവുകളെ തട്ടിത്തഴുകിയെത്തിയ മഴക്കാറ്റിനൊപ്പം മോഹനന്‍

ജനാലയുടെ പാതിയടഞ്ഞ പാളിതുറന്നു, കൊതുകുവലകെട്ടിയ കട്ടില്‍പ്പാളികളുടെ

കിഴക്കേയോരംചേര്‍ന്ന തലയിണകളിലൊന്നില്‍ ഫാദര്‍ ജോബ്‌, ഞങ്ങളുടെ ജോബച്ചന്‍

‘മോഹനാ ഇന്നെന്താരുന്നു നാലുമണിക്കാപ്പിക്കൊപ്പം?’ , ‘ഇന്നലത്തെതിന്റെ ബാക്കിവന്ന

ഒരുമുറി ചക്കയും കാന്താരിപൊട്ടിച്ചതും’ ,’അച്ചൊ, ഇന്നെന്നാ ടി. വി വച്ചില്ലെ? വാര്‍ത്തക്ക്‌ നേരമായല്ലൊ’

ആകെത്തുറന്ന ജന്നല്‍പ്പാളിയൊന്നിന്റെ പാതിയവന്‍ അനിയന്നുകൊടുത്തു

‘നീയ ചാമ്പങ്ങ കളഞ്ഞീരണ്ടാമത്തെ അഴിയില്‍ പിടിച്ചൊ’, മോഹനന്‍ മൂന്നാമത്തെ ജന്നലഴിയില്‍ തൂങ്ങി

ഇടത്തിണ്ണയില്‍ കാലമര്‍ത്തിനില്‍ക്കെ, ടി. വി യില്‍ മുഖങ്ങള്‍ തെളിയുന്നു, അഛന്റെ നീറുന്ന ദു:ഖം,

പിറവിയെന്ന പേര്‌, ഷാജി എന്‍ കരുണിന്നവാര്‍ഡ്‌, വീണ്ടും പിറക്കുന്ന മക്കള്‍

.               .             .            .               .              .                  .              .               .              .           .

കുട്ടിസ്രാങ്ക്‌ - 2010 – കാംബെല്‍, കാലിഫോര്‍ണിയ


മോഹനന്‍ ധ്രുതിയില്‍ നടന്നു, ചായം മുക്കിയ ചില്ലുപാളികളാല്‍ പൊതിഞ്ഞു മൂടപ്പെട്ട

ഹാമില്‍ട്ടന്‍ കെട്ടിടത്തിന്റെ ഏഴാം നിലനോക്കി, ഇനിവെറും നാലുനിമിഷങ്ങള്‍, അവനീ

ഡോട്ട്‌ കോമിന്റെ സ്വീകരണഹാളിലെ ‘ജയ്മി’ യെക്കാണുന്നു, ‘വന്ദനം, ഞാനിന്ന്‌…. ‘

‘ഗൊ എഹെഡ്‌, മോഹന’, കോണ്‍ഫെറന്‍സ്‌ കൂട്ടിലെയ്ക്കാകാം ദിശ പറഞ്ഞവള്‍

പോകും വഴിക്കൊരു മരവിച്ച കുപ്പിയും, ഉറവയില്‍ തൊട്ടെ മരപ്പിച്ച കുപ്പിതന്‍ പൊള്ളല്‍

തിരുനെറ്റിയില്‍തട്ടി, ‘ഗുഡ്‌ ആഫ്റ്റര്‍നൂണ്‍, മോഹനന്‍’, വലിയ ടി. വി തന്‍ പകുതി തിങ്ങി

വാന്‍ കൂവറില്‍ നിന്ന്‌ വിറ്റൊമീര്‍ കരാനോവിക്‌, ‘സ്വയം പരിചയപ്പെടുത്തൂ, മോഹനാ,

ഞാനറിയട്ടെ നീ നടന്നു തീര്‍ത്ത വഴികള്‍’, സ്ക്രീനിന്റെ പാതിയില്‍ മോഹനന്‍, ‘ഞാന്‍ മുരിക്കാശ്ശേരി,

പിന്നെ ബങ്കലൂരും മുംബൈയും’, കൂടെ ഇന്നലെത്തുന്നിയ പ്ളാനും പടങ്ങളും

പാതിയായ്‌ നേരം, വിറ്റൊമീര്‍ ചോദിച്ചു, ‘എന്താണു നിന്നെ നീയാക്കുന്ന ഭാവങ്ങള്‍,

ഏതൊക്കെയാണു നീ നന്നാക്കേണ്ട ശീലങ്ങള്‍?’, ‘ഞാന്‍ മോഹനന്‍, മുരിക്കാശ്ശേരി,

പിന്നെ ബങ്കലൂരും മുംബൈയും, ഒന്നും മറക്കാന്‍ കഴിയാതിരിക്കുന്നു’, ‘ഓര്‍മ്മകളെന്നും തെളിഞ്ഞേ കിടക്കുന്നു’

‘മാറ്റാന്‍ തുനിഞ്ഞൊ നീ ഈ ചീത്തശീലങ്ങള്‍, മറക്കാന്‍ ശ്രമിക്കണം ഇത്യാദിയൊക്കെയും’,

തലയാട്ടി മോഹനന്‍, ‘ ഞാന്‍ മുരിക്കാശ്ശേരി, പിന്നെ… ‘, ഇറങ്ങിത്തിരികെ വരുമ്പോള്‍ ഒരു കോള്‍,

മകളാണ്‌, ‘ഡാഡി, ഫ്രണ്ട്സു പറഞ്ഞിന്നു വാങ്ങാന്‍ ബട്ടര്‍ഫ്ളൈന്റെ സില്ലി ബാന്റ്’,

‘മമ്മിടെ കയ്യില്‍ കൊടുക്കാം ഞാന്‍ ഫോണൊന്ന്‌’,  വീടെത്തി മോഹനന്‍, ഭാര്യ ചോദിച്ചു,

‘നന്നായൊ മോഹനാ, എങ്ങനെ തോന്നിയീ വീഡിയോ കോണ്‍ഫെറന്‍സ്‌?’,

‘നന്നായി, പക്ഷെ എനിക്കിന്നും ഓര്‍മ്മകള്‍, മുരിക്കാശ്ശേരി…’

‘പതിയെ ടി. വി യില്‍ മുഖങ്ങള്‍ തെളിയുന്നു, സ്നേഹിതന്‍, പ്രതികാരി,

രക്ഷകന്‍, കുട്ടിസ്രാങ്കെന്ന പേര്‌, ഷാജി എന്‍ കരുണിന്നവാര്‍ഡ്‌, ഓര്‍മ്മകളിലുള്ളവന്‍

……………………

ഉണ്ണി ഷാവിയാനി

4 Responses to “അവാര്‍ഡുകള്‍ക്കിടയില്‍”

  1. Augustin K. A says:

    not intersting. less clarity.

  2. Pranab.K.Francis says:

    Its Reilly nice ..!!!!!keep it upppppp….

  3. Subin abraham says:

    Nice…
    Style of narration is impressive..

  4. Jaison says:

    U ‘ve done a good job…really i enjoyed it…

Leave a Reply

തിരഞ്ഞെടുക്കപ്പെട്ട കൃതികള്‍ SocialTwist Tell-a-Friend

കുവൈറ്റ്‌ പ്രാര്‍ത്ഥന –ഒരു ഓര്‍മ്മ കുറിപ്പ്

പഴയ തടി അലമാര അടുക്കിയപ്പോള്‍ കുറെ പേപ്പറുകള്‍ക്കിടയില്‍ പൊടിപിടിച്ചു കിടന്ന എന്റെ [...]

ഉയിര്‍പ്പിന്റെ നഷ്ടം

കടലുകടന്ന്‍ അയര്‍ലണ്ടില്‍ എത്തിയിട്ടും നാട്ടിലെ ആന്ഗ്ലിക്കന്‍ പള്ളി പാരമ്പര്യം വിടാന്‍ ഞാന്‍ [...]

നൈര്‍മല്യ.ജെ@ജിമെയില്‍.കോം

സഹാ (ഇപ്പൊഴെങ്ങനെ അഭിസംബോധന ചെയ്യണം എന്ന് അറിയില്ലാത്തത് കൊണ്ടാണ് സഹാ എന്നു [...]

പറഞ്ഞു മറന്ന കഥ

സ്നേഹനൊമ്പരങ്ങളുടെ ചില്ലുകൂട്ടില്‍ നിന്നും പുറത്തേയ്ക്കുള്ള വാതായനങ്ങള്‍ പരതുന്നവരുടെ കൂടെക്കഴിയാനായിരുന്നു അയാളെന്നും ആഗ്രഹിച്ചിരുന്നത്. [...]

Enter the video embed code here. Remember to change the size to 310 x 250 in the embed code.