ഒരു മൂന്നാര്‍ പ്രണയം

Posted by Admin On July - 15 - 2010

ചിതറിയുണങ്ങിയടര്‍ന്ന വാകയിലകളുടെമീതെ ഒന്നായിക്കിടന്നൊരാ ശിശിര സായാഹ്നത്തിലവള്‍ മന്ത്രിച്ചു,

‘ഇവിടെ നമ്മള്‍ തനിച്ചാണോ? ഇരുള്‍വീണ ചക്രവാളത്തിന്റെയീ ആളൊഴിഞ്ഞ നടുമുറ്റത്തെ ഇളം ചുകപ്പ്‌ നമുക്കായി മാത്രം തെളിഞ്ഞതാണൊ?’.

പ്രണയവലയുടെ പശയാര്‍ന്ന അദ്രുശ്യനൂലിഴകളാല്‍ തുന്നിച്ചേര്‍ത്ത പക്ഷിയിണകള്‍ ഒരേ ദിശകളിലേയ്ക്കു പറന്നു കൊണ്ടിരിക്കെ അയാളുടെ കര്‍ണ്ണ കവചങ്ങളില്‍ അവള്‍ തൊടാതെ ചുംബിച്ചു.

 

‘പ്രിയനെ, ഇത്രയും കാലം എന്നില്‍നിന്നെന്തെ മറഞ്ഞിരുന്നു? ഏതു ഭൂകണ്ഡങ്ങളുടെ അതിര്‍ രേഖകകളാണ്‌ ഇതുവരെ നമ്മെ അടുക്കാനനുവദിക്കാതിരുന്നത്‌?

പ്രണയദ്ദ്വേഷിയായ ആ സ്വേഛാധിപതി ആര്‌?’.

ഡിസംബറിന്റെ ബാക്കിവന്ന കുളിരിന്നിടയിലൂടെ ചെരുവിലെക്കൊട്ടേജിന്റെ പടിയുയര്‍ന്ന കോലായിലേയ്ക്കവളവന്റെ കൈപിടിച്ചു കയറി, ആശ്രമചൈതന്യത്തില്‍ പര്‍ണ്ണശാലകണക്കെ കെട്ടിയുയര്‍ത്തിയ രമ്യഹര്‍മ്മ്യങ്ങള്‍, തച്ചുടയ്ക്കപ്പെട്ടതിന്റെ ബലിക്കല്ലുനോക്കിച്ചിരിക്കുന്നു,

അങ്ങേക്കരയ്ക്കലൊരു മഞ്ഞച്ച ഭീമന്‍, മണ്ണുമാന്തിയന്ത്രം, പണികഴിഞ്ഞെത്തി, കയ്യുകളൊതുക്കി ഉറങ്ങാന്‍ കിടക്കുന്നു.

 

‘പ്രിയെ, നീയെത്ര മധുരിക്കുന്നവള്‍, നീ അരുകിലുള്ളപ്പോള്‍ ഞാനൊരു പഞ്ഞിക്കെട്ടുകണക്കെ പാറിനടക്കുന്നു.

നിന്റെ തേനൂറും മൊഴികള്‍ എന്റെ ഹ്രുദയഭിത്തികളില്‍ ഒരു സാന്ത്വനഗാനമാണ്‌, നിന്റെ മിഴികള്‍ പറയുന്ന കേള്‍ക്കാപാഠങ്ങള്‍ എന്നെ ഒരു അറിവില്ലാപൈതലാക്കുന്നു’.

‘അടുത്തു വരൂ, സ്വപ്നത്തിലെ രാജകുമാരി’. മെഴുതിരിവെട്ടത്തില്‍ അവളുടെ ചുവന്ന കവിളോരത്തെയ്ക്ക്‌ ചുരുണ്ടിറങ്ങിയ മുടിയിഴക്കൂട്ടങ്ങളിലേയ്ക്ക്‌ അവന്‍ നോക്കിക്കൊണ്ടേയിരുന്നു. അവള്‍ ഒരു പുതുമണവാട്ടികണക്കെ തലതാഴ്ത്തി അവന്റെ നോട്ടത്തിനിടം കൊടുത്തു.

 

ചെറുതായ മഞ്ഞിന്റെ തുള്ളികള്‍ പുറത്തെ ജാലകത്തിന്റെ ചില്ലുപാളികളില്‍ തട്ടിത്താഴേയ്ക്കു പതിക്കുന്ന നേര്‍ത്ത സ്വരം കേള്‍ക്കാം.

‘പ്രിയനെ, ഇവിടെ നീയും ഞാനും മാത്രം, പ്രണയത്തിന്റെ ഈ നനുത്ത താഴ്‌വരയില്‍, ഈ പുഴയോരത്ത്‌, ഈ മരക്കൊമ്പില്‍’. അവള്‍ അവന്റെ കയ്യുകളിലേയ്ക്കു ചാഞ്ഞു.

 

പശ്ചാത്തലത്തില്‍ ലുദ്വിഗ്‌ വാന്‍ ബിധോവന്റെ അഞ്ചാം സിംഫണിയുടെ നാലാം ചലനം പതിയെ ആരോഹണം ചെയ്ത്‌ തുടങ്ങി.

ബ്ലാക്ബെറി ഫോണിന്റെ സ്വീകരണബട്ടണിലേയ്ക്ക്‌ യാന്ത്രികമായി അവന്റെ കൈയമര്‍ന്നു.

‘മനോഹരേട്ടാ, വീടെത്താറായില്ലെ?, പിള്ളെരിനിയും കിടന്നിട്ടില്ല, എന്തെ വൈകാന്‍, പ്രോഡക്റ്റ് ലോഞ്ചാണോ?’.

‘ഓ, ലക്ഷ്മിക്കുട്ടി, ഞാന്‍ വിളിക്കാന്‍ മറന്നു, ഒരു നാലു മണിക്കൂറ്‍ ‘.

‘ഇന്‍ഫൊ പാര്‍ക്കീന്ന്‌ വൈക്കത്തെത്താന്‍ നാലുമണിക്കൂറൊ?’.

‘അല്ല പൊന്നെ, പ്രോഡക്റ്റ് ലോഞ്ചാണ്, മൂന്നാറീന്ന്‌ വൈക്കത്തെത്താനുള്ള നേരമെടുക്കും’ .

 

അങ്ങേക്കരയ്ക്കലൊരു മഞ്ഞച്ച ഭീമന്‍, മണ്ണുമാന്തിയന്ത്രം, പണികഴിഞ്ഞെത്തി, കയ്യുകളൊതുക്കി ഉറങ്ങിക്കിടക്കുന്നു.


 

 ……………………

ഉണ്ണി ഷാവിയാനി

7 Responses to “ഒരു മൂന്നാര്‍ പ്രണയം”

  1. Askaranees says:

    I have read munnar pranayam around 4 times..still i would like to read it again.beutiful expression with in short lines..u did it..

  2. sherly says:

    kuranja vakkukalil nalla upamayiloode project lonchersinte poymugham bangiyayi varachu kannichirikkunnu,,,,, abhinanadhanangal!!!!!!!

  3. prasanth menon says:

    I love Munnar and I loved ur poem as well, both are queens

  4. MahshooX says:

    വളരെ നന്നായിട്ടുണ്ട്.

  5. shiny says:

    choice of words are excellent ! keep it up.

  6. prasanth says:

    excellent keep writing.

Leave a Reply

തിരഞ്ഞെടുക്കപ്പെട്ട കൃതികള്‍ SocialTwist Tell-a-Friend

കുവൈറ്റ്‌ പ്രാര്‍ത്ഥന –ഒരു ഓര്‍മ്മ കുറിപ്പ്

പഴയ തടി അലമാര അടുക്കിയപ്പോള്‍ കുറെ പേപ്പറുകള്‍ക്കിടയില്‍ പൊടിപിടിച്ചു കിടന്ന എന്റെ [...]

ഉയിര്‍പ്പിന്റെ നഷ്ടം

കടലുകടന്ന്‍ അയര്‍ലണ്ടില്‍ എത്തിയിട്ടും നാട്ടിലെ ആന്ഗ്ലിക്കന്‍ പള്ളി പാരമ്പര്യം വിടാന്‍ ഞാന്‍ [...]

നൈര്‍മല്യ.ജെ@ജിമെയില്‍.കോം

സഹാ (ഇപ്പൊഴെങ്ങനെ അഭിസംബോധന ചെയ്യണം എന്ന് അറിയില്ലാത്തത് കൊണ്ടാണ് സഹാ എന്നു [...]

പറഞ്ഞു മറന്ന കഥ

സ്നേഹനൊമ്പരങ്ങളുടെ ചില്ലുകൂട്ടില്‍ നിന്നും പുറത്തേയ്ക്കുള്ള വാതായനങ്ങള്‍ പരതുന്നവരുടെ കൂടെക്കഴിയാനായിരുന്നു അയാളെന്നും ആഗ്രഹിച്ചിരുന്നത്. [...]

Enter the video embed code here. Remember to change the size to 310 x 250 in the embed code.