കഥാജാലകം

View Original

പ്രവാസിയുടെ പൊതിക്കെട്ടുകൾ

അബ്ദുവിനേയും ആയിഷായെയും ആദ്യമായി കാണുന്നത്‌ എയർപോർട്ടിനുള്ളിലേയ്ക്കുള്ള കവാടത്തിന്റെ കമ്പിവേലികൾക്കിരുപുറവും വച്ചാണ്‌. ആയിഷായുടെ തുടുത്ത കവിളുകൾക്ക്‌ മുകളിലുടെ കണ്മഷികലർന്ന കണ്ണുനീർ മുഖത്തേയ്ക്‌ ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു. വിതുമ്പുന്ന അധരങ്ങളുമായി അബ്ദുവും അവളെ നോക്കി എന്തോ പറയുവാൻ ശ്രമിച്ചു. ആയിഷ അവന്റെ വാക്കുകൾക്ക്‌ ഇടംകൊടുക്കാതെ തിടുക്കത്തിൽ പറഞ്ഞു, ഇക്ക നിങ്ങളില്ലാണ്ടെനിക്ക്‌ അവൂല ഈടെ“. പിന്നെ എനക്ക്‌ ഇഷ്ടൊണ്ടായിട്ടാണോ മുത്തെ നിന്നെ ഇട്ടേച്ചു ഈ അറബിന്റെ നാട്ടിലു വെയില്‌ കൊള്ളാൻ പോണേ. നാട്ടി നിക്കാൻ പറ്റാഞ്ഞിട്ടല്ലേ” അബ്ദുവിന്റെ പതിഞ്ഞ മറുപടി മുകളിലൂടെ പറന്നു പൊങ്ങിയ ഒരു വലിയ യാത്രാവിമാനത്തിന്റെ ഇരമ്പലിൽ\ അലിഞ്ഞില്ലാതായതുപോലെ. തിരിഞ്ഞ്‌ നോക്കാതെ അബ്ദു അകത്തേക്ക്‌ നടന്നു. ആയിഷായുടെ കണ്ണുനീരിനും അബ്ദുവിന്റെ നടത്തത്തിനും ഒരേ താളമായിരുന്നു. സാരിത്തലപ്പ്‌ കൊണ്ട്‌ മുഖം പൊത്തിമറച്ച്‌ അവൾ പതിയെ പുറത്തേക്കു നടന്നു. കാലം പലതും കടന്നു പൊയി. മഴയും മഞ്ഞും വെയിലും മാറി വന്നു.

നാളുകൾ പൊടുന്നനെ ഓടിത്തിർന്നുകൊണ്ടിരുന്നു. മറ്റോരു മഴക്കാലത്ത്‌ ആയിഷാ തന്റെ മകന്റെ കാറിൽ വിമാനത്താവളത്തിൽ വന്നിറങ്ങി. കാലം ആയിഷായുടെ മുഖത്തു വരഞ്ഞിട്ട ചുളിവുകൾ വ്യക്തമാണെങ്കിലും അവളുടെ കണ്ണുകളിലെ തെളിച്ചം ആദ്യം കണ്ട ആയിഷ എന്ന മോഞ്ചത്തിയെ വീണ്ടും ഓർമ്മിപ്പിച്ചു. ബാഗുകൾ നിറയെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമുള്ള പലവിധ സമ്മാനങ്ങളുമായി അബ്ദു വിമാനത്താവളത്തിൽ നിന്നും പുറത്തേയ്ക്‌ നടന്നു. ആയിഷായുടെ നീർമിഴികളെയും പരതി ആൾക്കൂട്ടങ്ങളെ വകഞ്ഞു മാറ്റി അബ്ദു മുന്നോട്ട്‌ നീങ്ങി. പക്ഷേ പതിവു തെറ്റി ഇത്തവണ ആയിഷായുടെ ധൃതിപിടിച്ചുള്ള നോട്ടവും തന്റെ കയ്യിലുള്ള പൊതിക്കെട്ടുകളിലെക്ക്‌ ഒന്നു വഴുതിയോ എന്ന്‌ ഒരുമാത്ര അവനോർത്തുപോയി. അതോ നൊടിയിടയിൽ അവനങ്ങനെ തോന്നിയതോ? അബ്ദുവിന്‌ തന്റെ കയ്കളിൽ മുറുകെപ്പിടിച്ചിടിച്ചിരിക്കുന്ന പെട്ടികൾക്ക്‌ പതിവിലത്തേതിലും ഭാരക്കൂടുതൽ തോന്നി. വണ്ടിയിലെത്തുന്നതിന്‌ മുൻപ്‌ തന്നെ ഓരോരുത്തരും തനിക്കിഷ്ട്പ്പെട്ടകെട്ടുകൾ തിരഞ്ഞു പിടിച്ചു കയ്യിലെടുക്കാൻ തുടങ്ങി. കാറിനടുത്തേക്ക്‌ നടന്ന അവനാകട്ടെ അയിഷായുടെ തിടുക്കം ശ്രദ്ധിച്ചുകൊണ്ടിരുന്നു. അപ്പോളവന്‌ പരിചിതമായ നാട്ടിൽ പരിചതരുടെ ഇടയിൽ കൂട്ടം തെറ്റിവന്നവനെപ്പോലെ തോന്നി. പതിനഞ്ച്‌ വർഷത്തെ പ്രവാസജീവിതം ഒരു മിന്നല്പ്പിണർപ്പോലെ മനസിലൂടെ കടന്നു പോയി. കോരിച്ചൊരിയുന്ന മഴയും ഇടയ്ക്കു വെട്ടം വീശുന്ന ഇടിമിന്നലും തന്നെ പരിഹസിക്കുകയാണോയെന്നു പോലും ഒരു നിമിഷം അവനാത്മഗതമായി പതിയെ പറഞ്ഞു. പതിയെ അവന്‌ മരുഭൂമിയിലെ വെയിലിനോട്‌ പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു പ്രണയം തോന്നിത്തുടങ്ങി. ആരോടൊക്കെയോ പയ്യാരംപറഞ്ഞുകൊണ്ട്‌ അവൻ വണ്ടിക്കുള്ളിലേയ്ക്‌ ചാഞ്ഞിറങ്ങി.
നാളുകൾ പൊടുന്നനെ ഓടിത്തിർന്നുകൊണ്ടിരുന്നു. മറ്റോരു മഴക്കാലത്ത്‌ ആയിഷാ തന്റെ മകന്റെ കാറിൽ വിമാനത്താവളത്തിൽ വന്നിറങ്ങി. കാലം ആയിഷായുടെ മുഖത്തു വരഞ്ഞിട്ട ചുളിവുകൾ വ്യക്തമാണെങ്കിലും അവളുടെ കണ്ണുകളിലെ തെളിച്ചം ആദ്യം കണ്ട ആയിഷ എന്ന മോഞ്ചത്തിയെ വീണ്ടും ഓർമ്മിപ്പിച്ചു. ബാഗുകൾ നിറയെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമുള്ള പലവിധ സമ്മാനങ്ങളുമായി അബ്ദു വിമാനത്താവളത്തിൽ നിന്നും പുറത്തേയ്ക്‌ നടന്നു. ആയിഷായുടെ നീർമിശ്ഹികളെയും പരതി ആൾക്കൂട്ടങ്ങളെ വകഞ്ഞു മാറ്റി അബ്ദു മുന്നോട്ട്‌ നീങ്ങി. പക്ഷേ പതിവു തെറ്റി ഇത്തവണ ആയിഷായുടെ ധൃതിപിടിച്ചുള്ള നോട്ടവും തന്റെ കയ്യിലുള്ള പൊതിക്കെട്ടുകളിലെക്ക്‌ ഒന്നു വഴുതിയോ എന്ന്‌ ഒരുമാത്ര അവനോർത്തുപോയി. അതോ നൊടിയിടയിൽ അവനങ്ങനെ തോന്നിയതോ? അബ്ദുവിന്‌ തന്റെ കയ്കളിൽ മുറുകെപ്പിടിച്ചിടിച്ചിരിക്കുന്ന പെട്ടികൾക്ക്‌ പതിവിലത്തേതിലും ഭാരക്കൂടുതൽ തോന്നി. വണ്ടിയിലെത്തുന്നതിന്‌ മുൻപ്‌ തന്നെ ഓരോരുത്തരും തനിക്കിഷ്ട്പ്പെട്ടകെട്ടുകൾ തിരഞ്ഞു പിടിച്ചു കയ്യിലെടുക്കാൻ തുടങ്ങി. കാറിനടുത്തേക്ക്‌ നടന്ന അവനാകട്ടെ അയിഷായുടെ തിടുക്കം ശ്രദ്ധിച്ചുകൊണ്ടിരുന്നു. അപ്പോളവന്‌ പരിചിതമായ നാട്ടിൽ പരിചതരുടെ ഇടയിൽ കൂട്ടം തെറ്റിവന്നവനെപ്പോലെ തോന്നി. പതിനഞ്ച്‌ വർഷത്തെ പ്രവാസജീവിതം ഒരു മിന്നല്പ്പിണർപ്പോലെ മനസിലൂടെ കടന്നു പോയി. കോരിച്ചൊരിയുന്ന മഴയും ഇടയ്ക്കു വെട്ടം വീശുന്ന ഇടിമിന്നലും തന്നെ പരിഹസിക്കുകയാണോയെന്നു പോലും ഒരു നിമിഷം അവനാത്മഗതമായി പതിയെ പറഞ്ഞു. പതിയെ അവന്‌ മരുഭൂമിയിലെ വെയിലിനോട്‌ പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു പ്രണയം തോന്നിത്തുടങ്ങി. ആരോടൊക്കെയോ പയ്യാരംപറഞ്ഞുകൊണ്ട്‌ അവൻ വണ്ടിക്കുള്ളിലേയ്ക്‌ ചാഞ്ഞിറങ്ങി.