Kadhajalakam is a window to the world of fictional writings by a collective of writers

അവൾ

അവൾ

ഒരു വർഷത്തിന് ശേഷം  ആ വീട്ടിലെ വാതിലുകൾ  തുറന്ന് കണ്ടത് ഒരാഴ്ച മുമ്പാണ്‌...അതിൽ പിന്നെ ആ  വാതിലുകൾ പകൽ മുഴുവൻ തുറന്നാണ്‌ കിടക്കുന്നത്.

ആ സ്ത്രീ വന്നു പോയതിനു ശേഷമാണ് ഈ മാറ്റം...

അവർ എന്തോ കാര്യമായി 

ഗീതേച്ചിയോട് സംസാരിച്ചിട്ടുണ്ടാവണം...

പിറ്റേന്ന്‌ ഗീതേച്ചി പലരോടും പൈസ കടം ചോദിച്ചു  നടക്കുന്നുണ്ടായിരുന്നു.. ലക്ഷങ്ങൾ അവർക്ക് എന്തിനാണെന്ന് എനിക്കും മനസിലായില്ല.

ആകെയുള്ള മകൾ പീഢിക്കപെട്ടപ്പോൾ,  ക്രൂരമായി കൊല്ലപ്പെട്ടപ്പോൾ അവർ ഒറ്റപ്പെട്ടതാണ്..

അവരുടെ പെൻഷൻ കൊണ്ട് തീരാവുന്ന ചിലവുകൾ മാത്രേ ഇന്ന് അവർക്കുള്ളു... മകൾ പോയതിൽ പിന്നെ അവർ പുറത്തിറങ്ങാറില്ല..ഭക്ഷണവും കുറവ്...

എല്ലാം കഴിഞ്ഞതിന് ശേഷമാണ് അവർക്ക് അഞ്ച് ലക്ഷം ആ സ്ത്രീ കൊടുത്തതാണെന്നു അറിയാൻ കഴിഞ്ഞത്... അവർ ആരാണെന്നോ എവിടുന്നാണെന്നോ ആർക്കും പിടികിട്ടിയിട്ടില്ല...

എന്തായാലും ഗീതേച്ചിയുടെ മകളെ കൊന്നവനെ  ദാരുണമായി തന്നെ കൊല്ലാൻ ആ കൊട്ടേഷൻ സംഘത്തിന് കഴിഞ്ഞു...

കരള്‍ വാറ്റ്

കരള്‍ വാറ്റ്

മെട്രോ മരണം

മെട്രോ മരണം