തസ്കരൻ
രാത്രിയിൽ
ഞാനൊരു ചോരനെപ്പോൽ
നിൻ ജാലകവാതിലിൻ ചാരെ നിന്നു
ചേലൊത്ത നിൻ നിർലീമ ചാരുത
ഞാനെന്നിടം കണ്ണിനുള്ളിൽ ഒതുക്കി വച്ചു.
നിസ്വന താളത്തിൻ നിസ്സീമ ശാന്തിയിൽ
നിർഭയം നീയങ്ങുറങ്ങീടവേ
അന്യന്‍റെ ദ്രവ്യം കവർന്നെടുത്തോടുന്ന
തസ്കരവിദ്യപോൽ എന്മുന്നിൽ പോംവഴി.
കൂരിരുട്ടിൻ മേലാടയ്ക്കുള്ളിൽ
ഒരേകാന്ത താരകം ചിമ്മും നേരം
കള്ളനെപ്പോലെ ഞാൻ പമ്മി പതുങ്ങി
നിൻ രാവാടയ്ക്കുള്ളിലെ ചൂടു തേടും.
രാത്രിയിൽ
വെറുമൊരു പീറ ജാരനെപോൽ
നിർലജ്ജം നിന്നെ ഞാൻ നോക്കി നില്‍ക്കും...