തലവര
വരകൾ മാത്രമായിരിന്നു അവന്റെ ചങാതിമാർ.
ലോകത്ത് അവൻ വിശ്വസിച്ചിരിന്നതും സ്നേഹിച്ചിരിന്നതും വരകളെ മാത്രമായിരിന്നു.
വരകൾ അവന് വേണ്ടി ചുമരുകളിലും വെള്ളക്കടലാസുകളിലും
ചരിഞും നിവർന്നും ഒടിഞും നിന്ന് വിസ്മയങൾ തീർത്തു.
ലോകത്തിന്റെ നെറുകയിൽ എട്ടു വരകൾ കൊണ്ടവൻ രണ്ട് സ്വർണക്കസേരകൾ വരച്ചിട്ടു.
ഒന്നിലവൻ സ്വയം ആസനസ്തനാവുകയും അടുത്ത കസേരയിലേക്ക് ഒരു നാരിയെ ക്ഷണിക്കുകയും ചെയ്തു.
കാമത്തിന്‌റെ നെറുകയിൽ കിടക്ക പങ്കിടുമ്പോൾ അവൾ അവന്റെ ചെവിയിൽ പറഞു,
ആ വരകൾ എനിക്ക് വേണം.
തെല്ലൊന്ന് മടിച്ചെങ്കിലും അവളുടെ വശ്യമായ കണ്ണുകൾ അവന്റെ വരച്ചിന്തകളെ വിസ്മ്രുതിയിലാക്കി.
കാലം അവന് അവളുടെ ശരീരത്തിലുണ്ടായ മതിപ്പ് മെല്ലെ ഇല്ലാണ്ടാക്കി.
തന്നിലെ മടുപ്പ് അവൾക്ക് അവനോടുള്ള വിദ്വേഷമായി മാറി.
വരകളില് അഭയം പ്രാപിക്കാൻ വെമ്പി അവൻ അവളോട് തന്റെ വരച്ചിന്തകൾ തിരികെ ചോദിച്ചു.
ചിരിച്ച് കൊണ്ടവൾ നിമിഷങൾക്കകം തന്നെ അവന്റെ വരച്ചിന്തകൾ കൊണ്ടവന്റെ മരണം മനോഹരമായി വരച്ചിട്ടു.
ഒറ്റക്കൊമ്പിൽ തൂങിയാടുമ്പോൾ അവനിലവിശേഷിച്ച വരകളും സ്വതന്ത്രമാവുകയായിരിന്നു