Kadhajalakam is a window to the world of fictional writings by a collective of writers

കാത്തിരിപ്പ്

കാത്തിരിപ്പ്

ആരോ വാതിലിൽ തട്ടി. കേൾക്കാൻ കഴിയും എന്നല്ലാതെ എനിക്ക് പോയി തുറക്കാനുണ്ടോ കഴിയുന്നു. ഇങ്ങിനെ കിടക്കുമ്പോഴാണ് ആകാംഷ കൂടുന്നത് എന്താന്നെന്നു അറിയാനുള്ള ഒരുതരം ഭീതിപ്പെടുത്തുന്ന ആകാംഷ. ആരായിരിക്കും? മടക്കയാത്രക്കായുള്ള ടിക്കറ്റിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് കാലം കുറെ ആയി. പാവം കുട്ടികളെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള ഒരേകിടപ്പു തന്നെ.

രണ്ടു ദിവസമായി വീട്ടിൽ തിരക്കായിരുന്നു. മോളും കുട്ടികളും വന്നിരുന്നു. കുട്ടികൾക്ക് സ്കൂൾ അവധിയായതിനാൽ രണ്ടു മൂന്ന് ദിവസം അവരിവിടെയുണ്ടായിരുന്നു. പേരക്കുട്ടികൾ നല്ല വികൃതികളാണ്. എനിക്കിവിടെ കിടന്നുതന്നെ ഒക്കെ നന്നായി  കേൾക്കാനാവുന്നുണ്ട്, അവരുടെ ഒച്ചപ്പാടുകളും മോളുടെ വഴക്കു പറച്ചിലുകളുമൊക്കെത്തന്നെ. തിരിയാൻ വയ്യാത്ത ഈ കിടപ്പുകാണാൻ അവധി കിട്ടുമ്പോഴൊക്കെ മോൾ കുട്ടികളെയും കൂട്ടിവരും. വീട്ടിലെത്തിയാൽപിന്നെ  അവൾക്ക് പിടിപ്പത് പണികൾ കാണും. കുട്ടികളുടെ അമ്മ മൂന്നു കൊല്ലം മുൻപ് വേൾപ്പിരിഞ്ഞതിനപ്പുറം എന്റെ എല്ലാ കാര്യങ്ങളും ചെയ്തുതരുന്നത് മോനാണ്. പാവമായിരുന്നു എന്റെ മാലതി. എനിക്കുവേണ്ടി കുറച്ചോന്നുമല്ല അവൾക്ക് കഷ്ടപ്പെടേണ്ടി വന്നിട്ടുള്ളത്.  ആ ദുരിതദിനങ്ങൾ  മോൻ ശരത്തിന്റെ കൈകളിലേയ്ക് പറയാതെ പകർന്നുകൊടുത്തവൾ യാത്രയായി. എന്റെ ഈ കിടപ്പു തുടങ്ങിയിട്ട്  കൊല്ലം ആറായി. പറ്റുന്നതുപോലെ ചികിൽസിച്ചു. യാതൊരു പ്രയോജനവും ഉണ്ടായില്ല. ഇങ്ങിനെ കിടക്കാം എന്ന് മാത്രം.  എന്തായാലും കാത്തിരിപ്പ് തൂടങ്ങിയിട്ടു കാലം കുറെയേറെയായി. ചലനമറ്റകിടപ്പിൽ ഇരുപത്തിനാല് നാഴികകൾ ഇരുപത്തിനാല് സംവത്സരങ്ങളാണ്. ആറ് വർഷങ്ങൾ ആറ് നൂറ്റാണ്ടുകളും.

മോളും കുട്ടികളും ഇന്ന് രാവിലെ മടങ്ങി. കുട്ടികളുടെ ക്ലാസ്സുകൾ നാളെത്തുടങ്ങും. പഴയതു പോലെ വീണ്ടും വീട് ഉറങ്ങികിടക്കുന്നു. ഞാൻ ഓരോന്നും ആലോചിച്ച്  ഒരേ കിടപ്പിലും, ഇടയ്ക്കു തോന്നും എന്തിനിങിനെ മക്കളെ ബുദ്ധിമുട്ടിച്ചു കിടക്കുന്നു എന്ന്, മക്കൾക്ക് എന്നോടുള്ള സ്നേഹം കാണുമ്പോൾ അതൊക്കെ ഞാൻ മറക്കും. മോൻ ഓഫീസിൽ പോയാലും ഇടയ്ക്കു വിളിക്കും മൊബൈൽ ഫോണിൽ . കയ്യെത്തും ദൂരത്തുണ്ട് ഫോൺ.  അത് പോലെ മോളും വിളിക്കും, മിക്കപ്പോഴും.

ആരോ വാതിലിൽ തട്ടി. എനിക്ക് നന്നായി കേൾക്കാൻ കഴിയുന്നുണ്ട്. എങ്കിലും എഴുന്നേറ്റ് ചെന്ന് വാതിൽ തുറക്കാൻ സാധിക്കുന്നുമില്ല. ഇങ്ങിനെ കിടക്കുമ്പോഴാണ് ആകാംഷ കൂടുന്നത്. ആരാണെന്ന്  അറിയാനുള്ള ഒരുതരം ഭീതിപ്പെടുത്തുന്ന ഉത്കണ്ഠ. ആരായിരിക്കും?  മോൻ ജോലി കഴിഞ്ഞു വന്നിട്ട് ഇത്തിരിനേരമായതേയുള്ളു. ഞാൻ മോനെ നീട്ടി വിളിച്ചു പറഞ്ഞു പുറത്തു ആരോ വാതിൽ മുട്ടുന്നു. വന്നു നോക്കിയേ ആരാന്ന്. മോൻ പുറത്തുചെന്ന് നോക്കിയിട്ടാണെന്ന് തോന്നുന്നു, ഉറക്കെപ്പറഞ്ഞു, 'ഇല്ലച്ഛാ, ഞാനാരെയും കാണുന്നില്ല. അച്ഛനുവെറുതെ തോന്നിയതായിരിക്കും'. മോൻ വരുന്നതും വാതിൽ തുറക്കുന്നതും നോക്കി കണ്ണുകൾ ഇമ വെട്ടാതെ നോക്കി കിടന്നു. അതിലും കൂടുതൽ ആരായിരിക്കും പുറത്തുവന്ന് വിളിച്ച് ഓടി മറഞ്ഞത് എന്നുള്ള ആകാംഷയായിരുന്നു. ഇന്നലെയും ഈ വിളി ഞാൻ കേട്ടിരുന്നു. ഇന്നിപ്പോ, ഇത് മൂന്നാം തവണയാണ്.

ദൈവപുത്രി

ദൈവപുത്രി

പുതിയ ശരികൾ

പുതിയ ശരികൾ