Kadhajalakam is a window to the world of fictional writings by a collective of writers

ഫയർമാൻ

ഫയർമാൻ

കുട്ടികാലത്തെ അച്ഛന്റെ ശകാരം കേൾക്കുക പതിവായിരുന്നു. അതിനു കാരണമോ എന്നും ഏട്ടനായിരുന്നു. ഏട്ടൻ ചെയ്തതും അവൻ ചെയ്യാത്തതുമായ പല തെറ്റുകളുടെയും  ഭാരംപേറിയാരുന്നു അവന്റെ കുട്ടികാലം. അതിൽ നിന്ന് ഓടി രക്ഷപെടാൻ അവൻ എന്നും കൊതിച്ചിരുന്നു.  ഒടുവിൽ അവൻ   നാടും വീടും വിട്ടു ബോംബയിലേക് വണ്ടി കയറി. എന്താകുമെന്നോ ഇവിടെ പോകണമെന്നോ  ലക്ഷ്യമില്ലാത്ത കാലം. പട്ടിണി ഒരു ശീലമായി മാറി. എപ്പോളോ ഒരു നല്ല മനസിന്റെ ഉടമയെ കണ്ടുമുട്ടി. ആ മനുഷ്യന്റെ സഹായം കൊണ്ട് ഒരു ചെറിയ ജോലിയും തരപ്പെട്ടു. പഠിക്കണമെന്ന മോഹത്തെ സ്വന്തം അധ്വാനം കൊണ്ട് പൂർത്തീകരിച്ചു. നേടിയെടുത്തത് ഒരു ഗവണ്മെന്റ് ജോലി. ഫയർ ഫോഴ്സിൽ ആയിരുന്നു ജോലി. ഉള്ളിൽ ഒരിക്കലും കെടാത്ത തീയുമായി അവൻ കെട്ടിടങ്ങളുടെ തീ അണച്ചു. 

ഒരിക്കൽപോലും അവനു നാട്ടിൽ പോകണമെന്ന് തോന്നിയിട്ടില്ല. അങ്ങനെ വർഷങ്ങൾ കടന്നു പോയി. ബോംബയിലെ ഒരു ചേരി പ്രദേശത്തെ പടർന്നുപിടിച്ച തീ അണക്കാൻ പോകുകയാണ് അവനിന്ന്. ഒരു തെരുവ് മുഴുവൻ കത്തി നശിച്ചു. ഹോട്ടലുകളും കടകളും വൃദ്ധസദനകളും ഒക്കെ അടങ്ങുന്ന ഒരു തെരുവ്. പല കെട്ടിടങ്ങളും പൂർണമായും കത്തി നശിച്ചു. അതിനുള്ളിൽപെട്ട പല മനുഷ്യരെയും അവൻ രക്ഷിച്ചു.  മറ്റൊരു കെട്ടിടത്തിന്റെ മുകളിൽ നിന്ന് ഒരാളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അവനിപ്പോൾ. തീയും  പുകയും  കാരണം അവനൊന്നും വ്യക്തമായി കാണാൻ സാധിക്കുന്നില്ല.  പെട്ടന്ന്  ആ കെട്ടിടത്തിൽ നിന്നൊരു കൈ  പൊങ്ങി വന്നു. ആ മനുഷ്യന്റെ മുഖം പാതി വെന്തു വികൃതമായിരിക്കുന്നു. ആ മനുഷ്യന്റെ കൈ അവന്റെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ട്. അവൻ കൈ പതുക്കെ മുകളിലേക്ക് വലിച്ചു. പെട്ടന്നാണ് അത് സംഭവിച്ചത്. ആ മനുഷ്യന്റെ കൈ താഴെ ഉള്ള ശരീര ഭാഗത്തു നിന്നും വേർപെട്ടു. ആ കൈ മാത്രം അപ്പോളും അവന്റെ കയ്യിൽ മുറുകെ പിടിച്ചിരിക്കുന്നു. വാർധ്യക്യം നിറഞ്ഞു നിന്ന കൈ ആയിരുന്നു അത്. അവന്റെ ഉള്ളിലൂടെ  ഒരു മിന്നൽ കടന്നുപോയപ്പോൾ അവനു തോന്നി. അവൻ ആ കൈ ഭയത്തോടെ ദൂരേക്ക് വലിച്ചെറിഞ്ഞു.   അപ്പോൾ തന്നെ ആ കെട്ടിടം പൂർണ്ണമായിട്ടും അഗ്നി വിഴുങ്ങിയിരുന്നു. അവൻ ആ കെട്ടിടത്തിന്റെ  മുകളിൽ നിന്നും വല്ല വിദേന രക്ഷപെട്ടു. റെസ്ക്യൂ ഓപ്പറേഷൻ കഴിഞ്ഞപ്പോൾ മുതൽ അവൻ വല്ലാതെ . അസ്വസ്ഥനായിരുന്നു. ആ കെട്ടിടത്തിൽ കണ്ട പാതി  വെന്ത മുഖം അവനെ വേട്ടയാടന്നപോലെ അവനു തോന്നി. 

പിറ്റേദിവസത്തെ പത്രത്തിൽ ആ തീ പിടുത്തത്തെ കുറിച്ചുള്ള വാർത്തയുണ്ടായിരുന്നു. ആ വാർത്തയിൽ മരണപ്പെട്ടവരുടെ കൂട്ടത്തിലുള്ള ഒരു  വൃദ്ധനെ അവൻ തിരിച്ചറിഞ്ഞു. അവന്റെ  അച്ഛനായിരുന്നു അത്. ഒരു  നിമിഷം അവൻ ചിന്തിച്ചു. ഇന്നലെ അവനെ വേട്ടയാടിയ ആ മുഖം അവന്റെ അച്ഛന്റേതായിരുന്നോ... 

പൊട്ടൻ

പൊട്ടൻ

മദ്യപാനിയുടെ ഭാര്യ

മദ്യപാനിയുടെ ഭാര്യ