Kadhajalakam is a window to the world of fictional writings by a collective of writers

മൂവാണ്ടൻ മാവ്

മൂവാണ്ടൻ മാവ്

ഒരു ചെറിയ തണുപ്പോടെയാണ് കോഴിയുടെ കൂവൽ കേട്ട്  ഉണർന്നത്. എന്റെ ഇലകളിലെല്ലാം ചെറിയ മഞ്ഞു തുള്ളികൾ ഉണ്ടായിരുന്നു. എന്റെ ചില്ലകളിൽ കൂട് കൂട്ടിയിരുന്ന കിളികൾ പ്രഭാത സവാരിക്കെന്നപോലെ കലപില ശബ്ദത്തോടെ ചിറകടിച്ചു പറന്നകന്നു.

ക്ഷമിക്കണം .... ഞാൻ ആരെന്നോ എന്തെന്നോ ഒന്നും പറയാതെ എന്ത് കഥ അല്ലേ...? ...

ഈ കഥ എനിക്ക് വളരെ വേഗം പറഞ്ഞു തീർക്കണം കാരണം അല്ലെങ്കിൽ ഒരു പക്ഷെ അതിനു സമയം കിട്ടിയെന്നു വരില്ല.

ഞാൻ ഒരു മൂവാണ്ടൻ മാവ് ആണ്  ...

അതി പുരാതനമായ ഒരു തറവാട് മുറ്റത്താണ് എന്റെ സ്ഥാനം.

.ഈ തറവാട് പണിയുന്നത് എന്റെ ചെറുപ്രായത്തിലാണ്.

വീടിനു സ്ഥാനം കാണുമ്പോ കാരണവർക്ക് ഒന്നേ പറയാൻ ഉണ്ടായിരുന്നുള്ളു

"ലക്ഷണമൊത്ത മൂവാൻടനാണ്, അതൊഴിച്ചുവേണം കുറ്റിയടിക്കാൻ"

അന്ന് മുതൽ  താനൊരു കേമനെന്ന് ഞാനും കുറച്ചു അഹങ്കരിച്ചു.

കൂടാതെ തറവാടിന്റെ വാസ്തുബലി ചടങ്ങുകളുടെ തലേന്നാൾ കാരണവർ വീണ്ടും പറഞ്ഞു "

“ലക്ഷണമൊത്ത മാവാണ് അതിന്റെ കുറെ തളിരില പറിച്ചു വീടിനു മുൻപിൽ തോരണം ചാർത്തണം".

അങ്ങനെ കാലങ്ങൾ പലതു കഴിഞ്ഞു പൊയ്കൊണ്ടിരുന്നു.

എല്ലാകൊല്ലവും ഞാൻ മുടങ്ങാതെ പൂത്തു, കായ്ച്ചു. എല്ലാവര്ക്കും പ്രിയങ്കരമായ വേണ്ടപ്പെട്ടവനായ മൂവാണ്ടനായി കഴിഞ്ഞു.

എന്റെ പൂക്കാലങ്ങൾ കുട്ടികൾ ഉത്സവമായ് ആഘോഷിച്ചു കൊണ്ടിരുന്നു. പകൽ മുഴുവൻ എന്റെ തണലിൽ അവർ കളിച്ചു രസിക്കുന്നതും കണ്ടു ഞാൻ നില്ക്കും. ചിലപ്പോൾ അവർ മുതിർന്നവർ കാണാതെ എന്നെ കല്ലും കമ്പും എടുത്തു ഏറിയും. അപ്പോൾ മുതിർന്നവർ കണ്ടാൽ പറയും.      

 "കുരുത്തം കേട്ട പിള്ളേരേ, നല്ലൊരു മാവിന്റെ പൂവെറിഞ്ഞു കളയാതെ".

അങ്ങനെ കാലങ്ങൾ വളരെ കടന്നു പൊയ്...

സന്തോഷവും സങ്കടവും നിറഞ്ഞ ഒരുപാടു ദിനങ്ങൾ, തറവാട്ടിലുള്ള ജനനങ്ങൾക്കും അവരുടെ രൂപാന്തരങ്ങൽക്കും പ്രായമായുള്ള മരണങ്ങൾക്കും എല്ലാം എല്ലാം മൂക സാക്ഷിയായി ഞാൻ നിലകൊണ്ടു. ഓരോ മരണാനന്തര ചടങ്ങുകൾക്കുമുന്പും കാരണവന്മാർ എന്നെ നോക്കി പറയും.

“നല്ലൊരു മൂവണ്ടാനാണ്, ഇത് മുറിക്കണ്ട“

കാരണം തറവാട്ടിൽ മൃതദേഹം  ദഹിപ്പിക്കുന്നത് മാവിൻ തടിയിലാണ്. ഞാൻ വളരും തോറും തറവാടുമായുള്ള എന്റെ ആത്മ ബന്ധം കൂടി വന്നു. എങ്കിലും ഉള്ളിലുള്ള മനുഷ്യർക്ക് അത് കുറഞ്ഞു കൊണ്ടേയിരുന്നു. ഇന്ന് ഈ വലിയ തറവാട്ടിൽ വിരലിൽ എണ്ണാവുന്ന ആൾക്കാർ മാത്രമേ ഉള്ളു. അതും മാസങ്ങൾ കൂടുമ്പോൾ ചിലപ്പോൾ വന്നുപോകും, അത്രതന്നെ. ഒരിക്കൽ നല്ലോരുമാവെന്നു മാത്രം കേട്ടു ശീലിച്ച എനിക്ക് ഇന്ന് കേൾക്കെണ്ടിവരുന്നത് മറ്റൊന്നാണ്.

"നശിച്ചമാവിന്റെ ഇലയാണ് ഈമുറ്റം നിറയെ" 

എന്നാൽ കുറെ ദിവസം മുൻപ് പതിവില്ലാതെ തറവാട്ടിൽ എല്ലാവരും ഒത്തുകൂടി .രാത്രിയിൽ മുൻപെതെന്നപോലെ സംസാരവും കുട്ടികളുടെ കളികളും എല്ലാം കണ്ടു മനസ്സ് നിറഞ്ഞു. സംസാരത്തിന്റെയും കളികളുടെയും രീതികൾ എല്ലാം മാറിഎങ്കിലും അത്  മനസ്സിന് വലിയൊരു സന്തോഷവും ഉന്മേഷവും ഉണർവും തന്നു...

അങ്ങനെ ഞാനും അറിയാണ്ട് നിദ്രയിലേക്കാണ്ടു.

എന്നാൽ കാര്യങ്ങൾ മാറി മറിഞ്ഞത് വളരെ പെട്ടന്നായിരുന്നു.

തറവാടിന്റെ അവകാശികൾ എല്ലാവരുമാണ് ഇന്നലെ ഇവിടെ ഒത്തു കൂടിയിരുന്നതും, തറവാടിന്റെ ഭാഗം വെക്കൽ ചടങ്ങാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നതുമെന്നു വളരെ വൈകിയാണ് എനിക്ക് മനസ്സിലായത്. കുറെ നേരത്തെ സംസാരങ്ങൾക്കും തർക്കങ്ങൾക്കും ശേഷം ഏവരും തറവാടിനു പുറത്തിറങ്ങി. തുടർന്ന് ഓരോരുത്തരുടെയും ഭാഗങ്ങൾ അളന്നു കുറ്റിയടിച്ച് തുടങ്ങി. വലിയ പറമ്പ് ആയതിനാലും കുറെയേറെ അവകാശികൾ ഉള്ളതിനാലും സമയമേറെയെടുത്തു എന്റെടുതെത്താൻ. അളവുകോൽ കുത്തി ചങ്ങല വലിക്കുമ്പോൾ ഞാൻ രണ്ടു ഭാഗങ്ങളുടെ ഒത്ത മദ്ധ്യത്തിലായി, എന്ന് വെച്ചാൽ എനിക്കാവകാശികൾ രണ്ടായി. തുടർന്ന് നടന്ന സംസാരങ്ങളുടെയും ആലോചനകളുടെയും ഒടുവിൽ എന്നെ മുറിച്ചു വിൽക്കുവാൻ തീരുമാനിച്ചു. വിൽക്കുമ്പോൾ കിട്ടുന്നതിൻ പാതി അവർ പങ്കിട്ടു എടുക്കുവാനും.

ഇതൊന്നും അറിയാതെ എന്റെ ചില്ലകളിൽ കൂട് കൂട്ടിയിരുന്ന കിളികൾ തന്റെ മുട്ടകൾക്ക് അടയിരിക്കാനും, മറ്റു ചിലർ പറക്കമുറ്റാത്ത കുഞ്ഞുങ്ങൾക്ക് ആഹാരവുമായും, പുതിയ കുറെ ഇണക്കിളികൾ കൂട് കൂട്ടാനും വന്നു കൊണ്ടേയിരുന്നു.

ഞാനും കാത്തിരുന്നു, എന്റെ അവസാനത്തെ സൂര്യോദയത്തിന്നായി...

യക്ഷി

യക്ഷി

ഒരു ന്യൂ ജെനറേഷന്‍ കഥ

ഒരു ന്യൂ ജെനറേഷന്‍ കഥ